WMA യുടെ 7 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന 'KIDS PARTY' യിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ച വിവരം നിങ്ങളെവരെയും സന്തോഷപൂർവ്വം ഒരിക്കൽകൂടി അറിയിച്ചു കൊള്ളുന്നു. ഈ വരുന്ന മെയ് പതിനാറാം തീയതി വൈകുന്നേരം 5.30 മുതൽ 9 വരെ, Park South Community Hall -ൽ വച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികൾക്ക് അവരുടെ സർഗസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാനും , സമപ്രായത്തിലുള്ള മറ്റു കുട്ടികളെ പരിചയപ്പെടുവാനും അതോടൊപ്പം വിവിധ തരത്തിലുള്ള കളികളിൽ ഏർപ്പെടാനും ഉള്ള ഒരു സുവർണ്ണാവസരമാണിത്.
ആകർഷകമായ സമ്മാനങ്ങളോടൊപ്പം, ഏറ്റവും ആസ്വാദ്യകരമായ ഒരു DJ party കൂടി ഈ സായാഹ്നത്തിൽ നമ്മുടെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ഓണം/UUKMA കലാമേളകളിലേക്ക് പങ്കെടുക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുവാൻ കൂടി ഉതകുന്ന തരത്തിൽ ഉള്ള ഒരു വേദി കൂടെ ആണ് നമ്മൾ ആലോചിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കൾ നിങ്ങളുടെ കുട്ടികളെ കഴിവതും ഈ പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ പരിശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഏപ്രിൽ 30-)0 തീയതിക്ക് മുൻപ് പൂരിപ്പിച്ചു പേയ്മെന്റ് നടത്തുവാൻ വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
On January 5, the Wilshire Malayalee Association celebrated its Christmas and New Year events, ushering in a new leadership team for the 2025-2026 term. Under the leadership of President Mrs. Gigi Saji, the 32-member committee marks a historic moment as she becomes the first woman to lead the association. The new leadership promises to strengthen the association with fresh ideas, cultural and social initiatives and various other activities.